Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Srelekha

ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം; രാ​ജി​ക്ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ.​ശ്രീ​ലേ​ഖ​യു​ടെ രാ​ജി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും രാ​ജി​ക്ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​ക്ക​ത്ത് ല​ഭി​ച്ച​താ​യി മേ​യ​ർ വി.​വി.രാ​ജേ​ഷ് പ​റ​ഞ്ഞു.

എ​ന്നാ​ൽ രാ​ജി​ക്ക​ത്ത് ന​ൽ​കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ​ക്ക് രാ​ജി സ്വീ​ക​രി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യാ​ലും അ​ത് നി​യ​മ​പ​ര​മാ​യി സാ​ധു​വാ​കി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട്.

കൗ​ൺ​സി​ല​ർ നേ​രി​ട്ട് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കേ​ണ്ട​ത്. മേ​യ​ർ വ​ഴി ന​ൽ​കി​യാ​ലും രാ​ജി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ശ്രീ​ലേ​ഖ​യു​ടെ രാ​ജി ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ർ. ശ്രീ​ലേ​ഖ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി. രാ​ജി​യി​ൽ നി​ന്ന് പി​ന്മാ​റാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ടു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നേ​രി​ട്ട് ശ്രീ​ലേ​ഖ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. മ​റ്റൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ സ​മ്മ​ർ​ദം രാ​ജി​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് വീ​ഴ്ച​യ​ല്ലെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ് പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up